മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം
സത്യം അറിയുക
(യേശു പറഞ്ഞു): എന്‍റെ വചനത്തില്‍ നിലനില്‍ക്കുന്നു എങ്കില്‍ വാസ്തവമായി നിങ്ങള്‍ എന്‍റെ ശിഷ്യന്‍മാരായി. സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്‍മാരാക്കുകയും ചെയ്യും. - യോഹ 8:31,32
മനസ്സിന്‍റെ യുദ്ധക്കളം, എന്ന പുസ്തകത്തില്‍ ഞാന്‍ മേരിയുടെ ഭര്‍ത്താവിനെക്കുറിച്ചും എഴുതി. സ്വന്തമാതാവിന്‍റെ വാക്കുകള്‍ കൊണ്ടുള്ള പീഡനവും കൂട്ടുകാരുടെ പരിഹാസവും ഏറെ ഏല്‍ക്കേണ്ടിവന്ന വ്യക്തിയായിരുന്നു ജോണ്‍. പൊരുത്തപ്പെടലിനെ അവന്‍ വെറുത്തിരുന്നു. മേരിയുടെ ഇച്ഛാശക്തിയുടെ മുമ്പാകെ അവന് പിടിച്ചുനില്‍ക്കാനും സാധിച്ചില്ല. മറ്റൊരര്‍ത്ഥത്തില്‍ തന്‍റെ ഭാര്യയെപ്പോലെ ജോണും ഒരു തടവുകാരനായിരുന്നു. അവന്‍ അവളെ കുറ്റപ്പെടുത്തി. അവള്‍ അവനെയും. സാത്താന്‍റെ വഞ്ചനയുടെ വഴികള്‍ വീണ്ടും തെളിയുകയായിരുന്നു.
ആരോടും എതിര്‍ത്തുനില്‍ക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ജോണിന് ബോധ്യമായിരുന്നു. എങ്ങനെയാണെങ്കിലും അവന്‍ തോല്‍ക്കും. എന്തൊക്കെയാണോ സംഭവിക്കുന്നത് അത് സ്വീകരിക്കുക എന്നതുമാത്രമാണ് മുന്നോട്ട് പോകാനുള്ള ഏകമാര്‍ഗ്ഗം എന്ന് അവന്‍ ചിന്തിച്ചു.
പിശാചിന്‍റെ മറ്റൊരു നുണയും അവന്‍ വിശ്വസിച്ചു- അത് അവനെ ദൈവം യഥാര്‍ത്ഥമായി സ്നേഹിക്കുന്നില്ല എന്നതായിരുന്നു. അവനെ എങ്ങനെ സ്നേഹിക്കാന്‍ സാധിക്കും? അവന്‍ സ്നേഹത്തിന് യോഗ്യനല്ല. അങ്ങനെ ചിന്തിച്ചതുകൊണ്ട് അവന്‍ സാത്താന്‍റെ നുണകള്‍ വിശ്വസിക്കുവാന്‍ ഇടയായി."ദൈവം ലോകത്തോട് പറയുന്നതുപോലെ എനിക്ക് തോന്നി, 'യേശുവില്‍ വിശ്വസിക്കുക, എന്നാല്‍ നിങ്ങള്‍ രക്ഷിക്കപ്പെടും' എന്നാല്‍ യേശുവിനാല്‍ സ്നേഹിക്കപ്പെടാന്‍ ഞാന്‍ യോഗ്യനാണെന്ന് കരുതിയില്ല"
അതാണ് സാത്താന്‍റെ ഏറ്റവും വലിയ വഞ്ചനകളിലൊന്ന്. "നിങ്ങള്‍ ആരുമല്ല, നിങ്ങള്‍ ജീവിക്കാന്‍ യോഗ്യനല്ല." നിങ്ങള്‍ യാതൊരു വിലയില്ലാത്തവനാണെന്നും മോശമാണെന്നും സാത്താന് നിങ്ങളെ ബോധ്യപ്പെടുത്താനായാല്‍ അവന്‍ നിങ്ങളുടെ മനസ്സില്‍ ഒരു കോട്ട പണിയുകയാണ്.
ജോണ്‍ ഒരു ക്രിസ്ത്യാനിയായിരുന്നുവെങ്കിലും അവന്‍റെ മനസ്സ് ശത്രു കീഴടക്കിയിരിക്കുകയായിരുന്നു. ദൈവത്തിന് താന്‍ വിലയുള്ളവനാണെന്ന് സാത്താന് ബോധ്യമാകേണ്ടിയിരുന്നു. വളരെക്കാലം അവന് ആ സത്യം അറിയില്ലായിരുന്നു. അവന്‍ വിലയുള്ളവനാണെന്നും ദൈവപൈതലാണെന്നും അവന്‍റെ അമ്മ അവന് പറഞ്ഞുകൊടുത്തില്ല. സുഹൃത്തുക്കള്‍ അവനെ പ്രോത്സാഹിപ്പിച്ചില്ല. വിവാഹത്തിന്‍റെ ആദ്യ വര്‍ഷങ്ങളില്‍ മേരിയുടെ വിമര്‍ശനമാകട്ടെ, അവന്‍ ഒരു പ്രത്യാശയ്ക്കും വകയില്ലാത്തവനാണെന്ന ചിന്താഗതിയിലേക്ക് എത്തിച്ചു.
താന്‍ സ്നേഹിക്കപ്പെടേണ്ടവനാണെന്നും പൗലോസിനെയും മോശെയെയും മറ്റ് ദൈവഭക്തന്‍മാരെയും പോലെ ദൈവസന്നിധിയില്‍ വിലയുള്ളവനാണെന്നും ദൈവം തന്നോടുകൂടെയുണ്ടെന്നും അവന് ബോധ്യമാകേണ്ടിയിരുന്നു. യുദ്ധത്തില്‍ വിജയിക്കാനും സാത്താന്‍ പണിതിരിക്കുന്ന മാനസിക കോട്ടകളെ തകര്‍ത്തുകളയാനും അവന് സത്യം അറിയേണ്ടി/യിരുന്നു. യേശു പറഞ്ഞു. "എന്‍റെ വചനത്തില്‍ നിലനില്‍ക്കുന്നു എങ്കില്‍ വാസ്തവമായി നിങ്ങള്‍ എന്‍റെ ശിഷ്യന്‍മാരായി. സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്‍മാരാക്കുകയും ചെയ്യും." (യോഹ. 8:31,32). ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ ഇതിന്‍റെ അര്‍ത്ഥം എന്താണെന്ന് ജോണിന് മനസ്സിലായി. തന്‍റെ പ്രതിദിന ജീവിതത്തില്‍ ഈ വാക്യം പ്രായോഗികമാക്കിയപ്പോള്‍ യേശു പറഞ്ഞതുപോലെ തന്നെ സംഭവിക്കുന്നത് ജോണിന് കാണാന്‍ സാധിച്ചു. അനുഭവമാണ് മിക്കപ്പോഴും മികച്ച ഗുരു. ദൈവവചനത്തില്‍ നിന്നും ജീവിതാനുഭവങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരിക്കുന്ന ഒരു കാര്യം ദൈവവചനം ശക്തിയാല്‍ നിറയപ്പെട്ടിരിക്കുന്നു. അതിന് നമ്മുടെ മനസ്സുകളില്‍ പണിയപ്പെട്ടിരിക്കുന്ന സാത്താന്‍റെ കോട്ടകളെ തകര്‍ക്കാനുളള ശക്തിയുണ്ട്.
യുദ്ധത്തിനുളള ആയുധങ്ങള്‍ ലഭ്യമാണ് എന്നും അവ ഉപയോഗിക്കാന്‍ പഠിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്നും മനസ്സിലാക്കാത്തിടത്തോളം സ്വാതന്ത്ര്യം പ്രാപിക്കുക സാധ്യമല്ല. സാത്താനോട് എതിര്‍ത്തുനിന്ന് അവനെ ഒരു നുണയന്‍ എന്ന് വിളിക്കാന്‍ പഠിക്കുമ്പോള്‍ നിങ്ങളുടെ ജീവിതം അത്ഭുതകരമായി മാറുവാന്‍ ഇടയായിത്തീരും.
__________________
സ്വര്‍ഗ്ഗിയ ദൈവമെ, അങ്ങയുടെ മുമ്പാകെ ഞാന്‍ വിലയുള്ളവനാണ് എന്നും അങ്ങയാല്‍ സ്നേഹിക്കപ്പെടുന്നവനാണ് എന്നും എന്നെ ഓര്‍മ്മിപ്പിക്കേണമെ. സ്നേഹിക്കപ്പെടുന്നില്ല എന്ന് എനിക്ക് തോന്നിയാലും ഞാന്‍ അങ്ങയുടെ മറ്റ് മക്കളെപ്പോലെ തന്നെയുള്ളവനാണ് എന്നും അവരെ സ്നേഹിക്കുന്നതുപോലെ എന്നെയും സ്നേഹിക്കുന്നു എന്നും മനസ്സിലാക്കാനുള്ള കൃപ നല്‍കേണമെ. യേശുവിന്‍ നാമത്തില്‍ നന്ദി പറയുന്നു ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam