മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം
സംശയങ്ങളെക്കുറിച്ചുള്ള സംശയാലുത്തം
സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല; സ്നേഹം നിഗളിക്കുന്നില്ല, ചീര്‍ക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല, സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല; ദോഷം കണക്കിടുന്നില്ല; അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു: എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല. പ്രവചനവരമോ, അത് നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അത് നീങ്ങിപ്പോകും. - 1 കൊരിന്ത്യര്‍ 13:4-8
സ്നേഹത്തെക്കുറിച്ചുള്ള ഈ വാക്യങ്ങള്‍ നമുക്ക് ഏറെ പരിചിതമാണ്. എന്നാല്‍, അതില്‍ ജീവിക്കുന്നത് അത്രത്തോളം എളുപ്പമല്ല. ഒരു കുട്ടിയായിരുന്നപ്പോള്‍ എനിക്ക് ഇത്തരം സ്നേഹം അന്യമായിരുന്നു. എല്ലാവരെയും സംശയത്തോടെയാണ് ഞാന്‍ കണ്ടുകൊണ്ടിരുന്നത്. മറ്റുള്ളവരുടെ ലക്ഷ്യങ്ങള്‍ വിശ്വസിക്കത്തക്കതല്ല എന്ന പാഠമാണ് എനിക്കു ലഭിച്ചിരുന്നത്.
മുതിര്‍ന്നപ്പോള്‍ എന്‍റെ ഈ സംശയങ്ങള്‍ ന്യായീകരിക്കത്തക്കതാണെന്നു ബോധ്യപ്പെടുത്തുന്ന നിലയിലാണ് അനേകരുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ കണ്ടത്. ഒരു യുവക്രിസ്ത്യാനി എന്ന നിലയില്‍ സഭയിലെ ചിലരുടെ വ്യക്തമായ ലക്ഷ്യങ്ങള്‍ എന്നെ നിരാശപ്പെടുത്തി. മറ്റുള്ളവരുടെ ലക്ഷ്യങ്ങളെക്കുറിച്ച് അറിവുള്ളവരായിരിക്കുക എന്നത് നല്ലതാണെങ്കിലും എല്ലാവരെക്കുറിച്ചും നിഷേധാത്മകമായ മനോഭാവം സൂക്ഷിക്കുന്നതു ശരിയല്ല.
അമിതമായ സംശയാലുത്തം നിറഞ്ഞ പ്രകൃതം നിങ്ങളുടെ മനസ്സിനെ വിഷലിപ്തമാക്കുകയും മറ്റുള്ളവരെ സ്നേഹിക്കാനും അംഗീകരിക്കാനും സാധിക്കാതെപോകുകയും ചെയ്യുന്നു. ഈ ഉദാഹരണം ശ്രദ്ധിക്കുക:
ഒരു സുഹൃത്ത് നിങ്ങളെ സമീപിച്ച് ഇപ്രകാരം ചോദിക്കുന്നുവെന്നു കരുതുക. "ഡോറിസ് നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്നറിയാമോ?" തുടര്‍ന്ന് അവള്‍ ഡോറിസ് പറഞ്ഞ കാര്യങ്ങള്‍ നിങ്ങളോടു വിവരിക്കുന്നു. എന്നാല്‍ ആദ്യത്തെ പ്രശ്നം, ഒരു യഥാര്‍ത്ഥ സുഹൃത്ത് അത്തരമൊരു വിവരം പങ്കുവയ്ക്കുകയില്ല എന്നതുതന്നെയാണ്. രണ്ടാമതായി, സംശയാലുത്തം നിറഞ്ഞ മനസ്സുള്ള നിങ്ങള്‍ ഈ കോന്തകള്‍വി അപ്പാടെ വിശ്വസിക്കുന്നു.
മറ്റൊരാളെക്കുറിച്ച് നിങ്ങളുടെ മനസ്സ് സംശയംകൊണ്ടു നിറഞ്ഞാല്‍ അത് വളരുവാന്‍ ഇടയായിത്തീരും. അപ്പോഴാണ് സാത്താന്‍ നിങ്ങളുടെ മനസ്സില്‍ കോട്ടകള്‍ പണിയുന്നത്. ഡോറിസ് എന്തു പറഞ്ഞാലും നിങ്ങള്‍ സംശയം നിറഞ്ഞ മനസ്സോടുകൂടി മാത്രമേ വീക്ഷിക്കുകയുള്ളൂ.
സാത്താന്‍ പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്. മറ്റുള്ളവരെക്കുറിച്ചു സംശയം ജനിപ്പിക്കുവാന്‍ തക്കവണ്ണം അവന് നിങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമ്പോള്‍ നിങ്ങള്‍ ആരെയും വിശ്വസിക്കാത്തവരായിത്തീരുന്നു. സഭയില്‍ ഡോറിസ് നിങ്ങളുടെ മുന്‍പിലിരുന്ന് ദൈവത്തെ പാടിസ്തുതിക്കുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത് "അവള്‍ ഒരു കപടഭക്തയാണ്" എന്നായിരിക്കും.
അപ്പോഴാണ് പരിശുദ്ധാത്മാവ് നിങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചു ബോധ്യംവരുത്തുക. ഡോറിസിനെതിരായ തെറ്റായ വിചാരങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് നിങ്ങള്‍ ദൈവത്തെ പാടിസ്തുതിക്കുന്നത്. ദൈവമുമ്പാകെ എന്തെങ്കിലും അര്‍പ്പിക്കുന്നതിനു മുമ്പ് നാം മറ്റുള്ളവരുമായി നിരപ്പുപ്രാപിക്കണം എന്ന് യേശു വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാര്യം ബോധ്യമാകുമ്പോള്‍ നിങ്ങള്‍ ഡോറിസിന്‍റെ അടുത്തെത്തി അവളെക്കുറിച്ച് നിങ്ങള്‍ക്കു തോന്നിയ തെറ്റായ ചിന്തകള്‍ക്ക് ക്ഷമചോദിക്കുന്നുവെന്നു കരുതുക. അവള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോകും. ഡോറിസിനെക്കുറിച്ച് ഒരു സുഹൃത്ത് നല്‍കിയ വിവരണം നിങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. അവള്‍ യഥാര്‍ത്ഥത്തില്‍ വളരെ ദൈവഭക്തയായ ഒരു സ്ത്രീയാണ്. സംശയം ബന്ധങ്ങളിലേക്കു കടന്നുവന്ന് നമ്മെ നശിപ്പിക്കുന്നതിന്‍റെ ഒരു മികച്ച ഉദാഹരണമാണിത്. 1 കൊരി. 13-ല്‍ കാണുന്ന സ്നേഹം നമ്മില്‍ വളര്‍ത്തിയെടുക്കേണ്ടതിന്‍റെ ആവശ്യകത ഇവിടെയാണു പ്രസക്തമാകുന്നത്.
സംശയം നിറഞ്ഞ മനസ്സില്‍നിന്നു മോചനം നേടാന്‍ എനിക്ക് വളരെസമയം എടുക്കേണ്ടിവന്നു. എന്നാല്‍, നാം ദൈവത്തിന്‍റെ മാര്‍ഗ്ഗത്തെ സ്നേഹിക്കുമ്പോള്‍ സംശയത്തിന് യാതൊരു സ്ഥാനവും ഉണ്ടാവുകയില്ല എന്ന പാഠം ഞാന്‍ ഒടുവില്‍ പഠിച്ചു.
__________________
കര്‍ത്താവേ, എന്‍റെ സംശയാലുത്തം നിറഞ്ഞ പ്രകൃതത്തില്‍നിന്നും മോചനം നേടേണ്ടതെങ്ങനെയെന്നു കാണിച്ചുതന്നതിനു നന്ദിപറയുന്നു. അങ്ങയുടെ സ്നേഹത്താല്‍ മറ്റുള്ളവരെ സ്നേഹിപ്പാന്‍ എന്നെ സഹായിക്കണമേ. എന്നോടു ക്ഷമകാണിച്ചതിലും എനിക്ക് ഏറ്റവും നല്ല മാതൃകയായിത്തീര്‍ന്നതിലും യേശുവേ, അങ്ങയോടു ഞാന്‍ നന്ദിപറയുന്നു. ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam